വിദ്യാഭ്യാസ പരമായി പിന്നാക്കം നില്ക്കുന്ന
കാസറഗോഡ് ജില്ലയിലെ തീര്‍ത്തും പിന്നാക്കപ്രദേശമാണ് അജാനൂര്‍ ഗ്രാമം.
മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും തിങ്ങിപാര്‍ക്കുന്ന
ഈ പ്രദേശത്തിന് തിലകമായി വര്‍ത്തിക്കുകയാണ് അല്ലാമാഇഖ്ബാലിന്റെ
നാമധേയത്തിലുള്ള താണ് ഈ ഹയര്‍സെക്കണണ്ടറി സ്ക്കൂള്‍.ഹൈസ്ക്കൂള്‍
വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന ഈ പ്രദേശത്തുകാര്‍ 1967ല്‍ ഡോ. എം. എ. അഹമ്മദ്, ജനാബ് എം. ബി മൂസ തുടങ്ങിയവരുടെ
നേതൃത്വത്തില്‍ ഒരു ഹൈസ്ക്കൂളിനായി പ്രവര്‍ത്തനം ആരംഭിക്കുകയും അന്നത്തെ
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി. എച്ച്. മുഹമ്മദ് കോയ ഈ
പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ ശരിക്കും മനസ്സിലാക്കി ഹൈസ്ക്കൂള്‍
അനുവദിക്കുകയും ചെയ്തു. 1979ല്‍ ഈ വിദ്യാലയത്തില്‍ യു. പി വിഭാഗവും 1988ല്‍
ഇംഗ്ലീഷ് മീഡിയവും 1991ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ഏകദേശം
2000 കുട്ടികളും 100 ജീവനക്കാരും ഉള്‍പ്പെടുന്ന വിദ്യാലയം ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക - വിദ്യാഭ്യാസ പുരോഗതിക്ക് ഒരു വഴികാട്ടിയായി മാറുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ